തിഹാറിൽ കീഴടങ്ങിയ അരവിന്ദ് കെജ്രിവാൾ ജൂൺ 5 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

ഇടക്കാല ജാമ്യത്തിൻ്റെ കാലാവധി അവസാനിച്ചതോടെ അരവിന്ദ് കെജ്രിവാൾ തിഹാർ ജയിലിലേയ്ക്ക് മടങ്ങി. എന്നാൽ ഞായറാഴ്ച ജൂൺ അഞ്ച് വരെ ജുഡീഷ്യൽ കസ്റ്റഡിയിലേക്കാണ് വിട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
കീഴടങ്ങിയതിന് ശേഷം ജയിൽ ഉദ്യോഗസ്ഥർ കെജ്രിവാളിനെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുമെന്ന് വൃത്തങ്ങൾ അറിയിച്ചു. മെഡിക്കൽ ചെക്കപ്പിൽ അദ്ദേഹത്തിൻ്റെ ഷുഗർ, രക്തസമ്മർദ്ദം എന്നിവയുടെ അളവും ജയിൽ അധികൃതർ രേഖപ്പെടുത്തും.
കീഴടങ്ങുന്നതിന് മുമ്പ്, കെജ്രിവാൾ രാജ് ഘട്ടിൽ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കുകയും കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിൽ പ്രാർത്ഥനകൾ അർപ്പിക്കുകയും പാർട്ടി ഓഫീ