മരച്ചീനിത്തൊലി കഴിച്ച് 13 പശുക്കൾ ചത്തു
മൂലമറ്റം:
വെള്ളിയാമറ്റം കിഴക്കേപ്പറമ്പിൽ കുട്ടികർഷകനായ മാത്യു ബന്നിയുടെ ഫാമിലെ പശുക്കളാണ് മരച്ചീനിത്തൊലി തിന്ന് ചത്തുപോയതു്. ചത്ത പശുക്കൾക്ക് 10 ലക്ഷത്തോളം വിലയുണ്ട്. ഞായറാഴ്ച രാത്രിയാണ് പശുക്കൾക്ക് മരച്ചീനിത്തൊലി നൽകിയത്. ഇതിനു മുൻപും തണ്ട് നൽകിയിട്ടുണ്ടെന്നാണ് മാത്യു ബെന്നി പറഞ്ഞത്.ആനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ട് കോർഡിനേറ്റർ ഡോ. ലീന തോമസും, ഡോക്ടർമാരായ ക്ലിന്റ്, ജോർജിയൻ, കെ വി ഗദ്ദാഫി, സാനി തോമസ് ഉൾപ്പെടെയുള്ളവരെത്തി ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല.അച്ഛൻ ബെന്നിയുടെ മരണത്തോടെയാണ് പത്താം ക്ലാസ് വിദ്യാർത്ഥിയായ മാത്യു പശുഫാം ഏറ്റെടുത്തത്. മരച്ചീനിത്തൊലിയിലെ ഹൈഡ്രോസയനിക് ആസിഡ് ആമാശയത്തിലെത്തുമ്പോൾ സയനൈഡ് ആകുന്നത്കൊണ്ടാണ് പശുക്കളുടെ മരണ കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.

