മുന്നാധാരം ഡിജിറ്റലിൽ
തിരുവനന്തപുരം:
വസ്തു രജിസ്ട്രേഷനുൾപ്പെടെ മൂന്നാധാരം തേടി ഇനി മുതൽ ഓഫീസുകൾ കയറിയിറങ്ങേണ്ടിവരില്ല. എല്ലാ ആധാരവും ഡിജിറ്റലാക്കുന്നതിന്റെ ആദ്യഘട്ടം രജിസ്ട്രേഷൻ വകുപ്പ് ഒക്ടോബർ 31 നു മുൻപ് പൂർത്തിയാക്കും. സംസ്ഥാന സർക്കാരിന്റെ വ്യവസായ സൗഹൃദ നയങ്ങൾക്കും പദ്ധതി ഏറെ സഹായകരമാണ്.സബ് രജിസ്ട്രാർ ഓഫീസുകളിൽ 1998 മുതൽ 2018 വരെയുള്ള (20 വർഷം)ആധാരങ്ങൾ ഡിജിറ്റലാക്കി പ്രസി ദ്ധീകരിക്കുന്ന പദ്ധതിയാണ് 31 ന് മുമ്പ് പൂർത്തിയാക്കും. ഉരുൾ പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട്ടിൽ ലഭ്യമായ മുഴുവൻ രേഖകളും ഡിജിറ്റലാക്കും. ഫീസടച്ചശേഷം pearl.registration.kerala. gov.inലെ ‘certificate’മെനുവിലൂടെ പകർപ്പുകൾക്കുള്ള അപേക്ഷകൾ സമർപ്പിക്കാം.