56 വർഷം മുമ്പ് തകർന്ന സൈനിക വിമാനവശിഷ്ടവും അഞ്ച് മൃതദേഹങ്ങളും കണ്ടെത്തി

പത്തനംതിട്ട:
56 വർഷം മുമ്പ് സൈനിക വിമാനം തകർന്ന് കാണാതായ രണ്ടു മലയാളി സൈനികരുടെ മൃതദേഹം കണ്ടെത്തി.ഇലന്തൂർ ഒടാലിൽ ഒ എം തോമസിന്റേയും ഏലിയാമ്മയുടെയും മകൻ തോമസ് ചെറിയാന്റെയും കാട്ടൂർ വയലത്തല ഈട്ടി നിൽക്കുന്ന കാലയിൽ ഇം എം തോമസിന്റേയും മൃതദേഹമാണ് ലേ ലഡാക്കിലെ മഞ്ഞുമലയിൽനിന്ന് കണ്ടെത്തിയത്. കുടംബത്തിന് തിങ്കളാഴ്ച രാത്രി ഏഴോടെ ആറന്മുള പൊലീസ് സ്റ്റേഷൻ മുഖേനയും പിന്നീട് സൈന്യത്തിൽ നിന്നും അറിയിപ്പ് ലഭിച്ചു. 1968 ഫെബ്രുവരി ഏഴിന് 102 പേരുമായി ചണ്ഡീഗഢിൽനിന്ന് ലേയിലേക്ക് പോയ വിമാനമാണ് തകർന്നത്. 22കാരനായ തോമസ് പരിശീലനനം പൂർത്തിയാക്കി ക്രാഫ്റ്റ്‌ സ്മാൻ പോസ്റ്റിങ്ങിന് പോവുകയായിരുന്നു. ഇം എം തോമസിനെ കാണാതാകുമ്പോൾ 21 വയസായിരുന്നു.അഞ്ച് മൃതദേഹങ്ങളാണ് ഇന്ത്യൻ സൈന്യത്തിന്റെ ഡോഗ്ര സ്കൗട്ട് സിന്റെയും തിരംഗ മൗണ്ടെയ്ൻ റെസ്ക്യൂവിന്റെയും സംയുക്ത തിരച്ചിലിൽ കണ്ടെത്തിയത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News