കോക്ക്പിറ്റിൽ തീ:ഹവായ് വിമാനം തിരിച്ചിറക്കി

സിയാറ്റിൽ:
കോക്ക്പിറ്റിൽ പുക കണ്ടതിനെ തുടർന്ന് ഹവായ് എയർലൈൻസ് വിമാനം സിയാറ്റിൽ തിരിച്ചിറക്കി. സിയാറ്റിൽ ടാകോമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഹൊണോലുലുവിലേക്ക് തിങ്കളാഴ്ചപോയ എയർബസ് എ 330 ആണ് തിരിച്ചിറക്കിയത്. 237 യാത്രക്കാരും പത്ത് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നതു്. ഡെക്കിൽ പുക കണ്ടതോടെ പൈലറ്റ് അപായ മുന്നറിയിപ്പ് നൽകുകയും വിമാനം സുരക്ഷിതമായി തിരിച്ചിറക്കുകയുമായിരുന്നു. പരിശോധനയിൽ പുകയോ പുകമണമോ കണ്ടെത്താനായില്ല.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News