ഡോ.ഹാരിസ് ചിറക്കലിൽ ദൈവം പ്രവർത്തിച്ചു ,23കാരന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി

തിരുവനന്തപുരം:
ഡോ .ഹാരിസ് ചിറക്കലിന്റെ ഇടപെടൽ ദൈവ നിയോഗം ചിലർക്ക് പോലെ തോന്നിയേക്കാം . കൊല്ലം സ്വദേശിയും തിരുവനന്തപുരം വെള്ളായണി കാര്‍ഷിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുമായ 23കാരന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയാ ഉപകരണം എത്തിച്ചതോടെയാണ് തുടര്‍നടപടിയുണ്ടായത്. ശസ്ത്രക്രിയ പൂര്‍ത്തിയായതിന് പിന്നാലെ യുവാവിനെ ഐസിയുവിലേക്ക് മാറ്റി. ഈ യുവാവിന്റേതടക്കം നാല് ശസ്ത്രക്രിയകളാണ് ഇന്ന് മെഡിക്കല്‍ കോളേജില്‍ നടന്നത്.
കടുത്ത വേദനയെ തുടര്‍ന്നായിരുന്നു 23കാരനായ യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യൂറോളജി വിഭാഗത്തില്‍ ചികിത്സ തേടിയത്. ശസ്ത്രക്രിയ തീരുമാനിച്ചെങ്കിലും അവസാന നിമിഷം മാറ്റിവെയ്ക്കുകയായിരുന്നു. ഉപകരണം തകരാറിലായതിനെ തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ മാറ്റിയത്. ഈ സംഭവമായിരുന്നു മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗുരുതര പ്രതിസന്ധിയെക്കുറിച്ച് തുറന്നുപറയാന്‍ ഡോ. ഹാരിസ് ചിറയ്ക്കലിനെ നിര്‍ബന്ധിതനാക്കിയത്. മകന്റെ പ്രായത്തിലുള്ള യുവാവിന്റെ ശസ്ത്രക്രിയ അവസാന നിമിഷം മുടങ്ങിയത് ഏറെ വേദനിപ്പിച്ചതായി ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞിരുന്നു. കടുത്ത വേദന കടിച്ചമര്‍ത്തിയായിരുന്നു യുവാവ് പരീക്ഷകള്‍ എഴുതിയിരുന്നതെന്നും ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞിരുന്നു. ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.