ദേശീയ ഗെയിംസിൽ കേരളത്തിന് റെക്കോഡ്
ഡെറാഡൂൺ:
ദേശീയ ഗെയിംസിൽ കേരളത്തിന്റെ ഗംഭീര തിരിച്ചു വരവ്.അഞ്ചാം ദിനം മൂന്ന് സ്വർണവുമായി കേരളം കുതിച്ചു. വുഷുവിൽ കെ മുഹമ്മദ് ജാസിൽ ചരിത്രം കുറിച്ചപ്പോൾ നീന്തൽകുളത്തിൽ സജൻ പ്രകാശും ഹർഷിത ജയറാമും പൊന്നുവാരി.അഞ്ചു സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമായി കേരളം ഏഴാം സ്ഥാനത്താണ്. 14 സ്വർണമുൾപ്പെടെ 26 മെഡലുമായി സർവീസസ് ഒന്നാം സ്ഥാനത്തേയ്ക്ക് കയറി.ചൈനീസ് അയോധന കലയായ വുഷുവിൽ ആദ്യമായാണ് കേരളത്തിന് സ്വർണം ലഭിക്കുന്നത്. ദേശീയ ഗെയിംസിൽ ആകെ 29 മെഡലായി സജന്. ഹർഷിത വനിതകളുടെ 50 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ ചാമ്പ്യനായി. 200 മീറ്ററിലും ജേതാവായ ഹർഷിത യ്ക്ക് രണ്ട് സ്വർണമായി.