പിണറായി വിജയനും ശിവഗിരി മഠത്തിനും എതിരെ രൂക്ഷവിമർശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. 

 പിണറായി വിജയനും ശിവഗിരി മഠത്തിനും എതിരെ രൂക്ഷവിമർശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. 

ക്ഷേത്രങ്ങളിൽ പുരുഷൻന്മാർ ഷർട്ട് ഊരുന്നതിനെതിരായ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ശിവഗിരി മഠത്തിനും എതിരെ രൂക്ഷവിമർശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. 

“ക്ഷേത്രങ്ങളിൽ ഷർട്ട് ഊരുന്നത് നമ്പൂതിരി ആണോയെന്ന് തിരിച്ചറിയാനാണെന്ന് പറയുന്നു. ഈ വ്യാഖ്യാനങ്ങൾ ഹിന്ദുവൻ്റെ പുറത്ത് മാത്രമോ ഉള്ളോ?” സുകുമാരൻ നായർ ചോദിച്ചു

പെരുന്നയിൽ എൻസ്എസ് ആസ്ഥാനത്ത് നടന്ന മന്നം ജയന്തി ആഘോഷത്തിന്‍റെ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ക്രൈസ്തവർക്കും മുസ്ലിം സമുദായത്തിനുമെല്ലാം അവരുടേതായ നടപടിക്രമങ്ങളും ആചാരങ്ങളും ഉണ്ട്. ഇതിനെയെല്ലാം വിമർശിക്കാൻ ശിവഗിരിക്കോ മുഖ്യമന്ത്രിക്കോ ധൈര്യമുണ്ടോയെന്നും സുകുമാരൻ നായർ ചോദിച്ചു.

മുഖ്യമന്ത്രി അതിനെ പിന്തുണക്കാന്‍ പാടില്ലായിരുന്നു. എല്ലാ ക്ഷേത്രങ്ങള്‍ക്കും അതിൻ്റെ ആചാരങ്ങള്‍ ഉണ്ട്. ഓരോ ക്ഷേത്രങ്ങളുടെയും ആചാരാ അനുഷ്ടാനങ്ങള്‍ക്ക് അനുസരിച്ച് പോകാന്‍ സാധിക്കണം. എൻ.എസ്.എസ്സിന്റെ അഭിപ്രായം അതാണ്. ഉടുപ്പിടാത്ത ക്ഷേത്രങ്ങളില്‍ അങ്ങനെ തന്നെ പോകണം. സുകുമാരൻ നായർ പുറഞ്ഞു.

ശബരിമലയിലെ യുവതീ പ്രവേശനത്തിന് ശേഷം എൻഎസ്എസും സംസ്ഥാന സർക്കാരും വീണ്ടും പോരിന് വഴിയൊരുന്നതായി ഷർട്ട് വിവാദം മാറുകയാണ്.

ശിവഗിരി മഠത്തെ കൂടി എൻസ്എസ് വിമർശിച്ചതോടെ വിവാദത്തിന് മറ്റൊരു തലം കൂടി വരുകയാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News