പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനത്തിന്

ന്യൂഡൽഹി:
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനത്തിന് ഇന്ന് തുടക്കമാകും. അഞ്ചുരാജ്യങ്ങളാകും മോദി സന്ദര്‍ശിക്കുക. 10 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ വിദേശപര്യടനമായിരിക്കും ഇത്. എട്ടു ദിവസം നീളുന്ന പര്യടനത്തിൽ ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കും.
ഇന്നു ഇന്ത്യൻ സമയം 2.30നു ഘാനയിലെ അക്രയിലെത്തുന്ന പ്രധാനമന്ത്രി മോദി പ്രസിഡന്റ് ജോൺ ദ്രാമനി മഹാമയുമായി ചർച്ച നടത്തും. രാത്രി അദ്ദേഹമൊരുക്കുന്ന അത്താഴവിരുന്നിലും പങ്കെടുക്കുന്നുണ്ട്.