ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി ‘ ഇടം’ പദ്ധതി
തിരുവനന്തപുരം:
ഭിന്നശേഷിക്കാരുടെ സമഗ്രമായ ജീവിതപുരോഗതിക്കായി സംസ്ഥാന പനയുൽപ്പന്ന വികസന കോർപ്പറേഷനും (കെൽപാം) ഭിന്നശേഷി ക്ഷേമകോർപ്പറേഷനും ചേർന്ന് ഒരുക്കുന്ന ‘ഇടം’ പദ്ധതി മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. കോർപ്പറേഷനിൽ ആരംഭിക്കുന്ന 12 ബങ്കുകളുടെ താക്കോലുകൾ മന്ത്രി കൈമാറി. ഭിന്നശേഷി കോർപ്പറേഷൻ ചെയർ പേഴ്സൺ എം വി ജയാഡാളി അധ്യക്ഷയായി.അജിത് കുമാർ, വിനയൻ, സുരേഷ് കുമാർ,സതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.