വാണിജ്യ സിലിണ്ടറിന് വിലകുറച്ചു

കൊച്ചി:
വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില കുറഞ്ഞു. 19 കിലോ വാണിജ്യ സിലിണ്ടറിന് ആറു രൂപയാണ് കുറഞ്ഞത്. കൊച്ചിയിൽ 1812 രൂപയും കോഴിക്കോട്ട് 1838 രൂപയുമാണ്. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. നിലവിൽ 14.2 കിലോ ഗാർഹിക സിലിണ്ടറിന് കൊച്ചിയിൽ 810 ഉം തിരുവനന്തപുരത്ത് 812 ഉം കോഴിക്കോട്ട് 811.50 രൂപയുമാണ് വില.