വാഹന നികുതി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കാം

തിരുവനന്തപുരം:

         മോട്ടോർ വാഹനനികുതി കുടിശ്ശിക ഇളവുകളോടെ അടച്ച് ബാധ്യതയിൽ നിന്നും നിയമ നടപടിയിൽ നിന്നും ഒഴിവാകാനുള്ള ഒറ്റത്തവണ നികുതി കുടിശ്ശിക തീർപ്പാക്കൽ പദ്ധതി മാർച്ച് 31 ന് അവസാനിക്കും. 2020 മാർച്ച് 31 വരെ നികുതി അടച്ചതിനു ശേഷം നികുതി ഒടുക്കുവാൻ കഴിയാത്തവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. വാഹനത്തിന്റെ രജിസ്ട്രേഷൻ നിലനിൽക്കുന്ന ആർടിഒ/സബ് ആർടിഒ ഓഫീസുകളിൽ കുടിശ്ശിക തീർപ്പാക്കാം. പദ്ധതിപ്രകാരം നികുതി അടയ്ക്കുന്നതിന് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ്, മോട്ടോർ തൊഴിലാളി ക്ഷേമനിധി വരിസംഖ്യ അടച്ച രസീത് എന്നിവ ആവശ്യമില്ല. വിശദ വിവരങ്ങൾക്ക്:https://mvd.kerala.gov.in.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News