സസ്യശാസ്ത്രജ്ഞൻ കെ എസ് മണിലാൽ അന്തരിച്ചു
തൃശൂർ:
സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ.കെ എസ് മണിലാൽ(86) അന്തരിച്ചു. കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ചുള്ള പ്രാചീന ലാറ്റിൻ ഗ്രന്ഥം ‘ഹോർത്തൂസ് മലബാറിക്കസ്’ ആദ്യമായി ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും എത്തിച്ചത് അദ്ദേഹമാണ്. 19 പുതിയ സസ്യയിനങ്ങളെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തി. ഇതിൽ നാലെണ്ണം അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. കാട്ടുങ്ങൽ എ സുബ്രഹ്മണ്യത്തിന്റെയും,കെ കെ ദേവകിയുടെയും മകനായി1938 സെപ്റ്റംബർ 17ന് പറവൂർ വടക്കേക്കരയിൽ ജനിച്ചു. 1964 ൽ മധ്യപ്രദേശിൽ നിന്ന് സസ്യശാസ്ത്രത്തിൽ പിഎച്ച്ഡി നേടി. 2020 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.12 പുസ്തകങ്ങളും 200ലേറെ ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചു.