സുനിത വില്യംസ് 16 തവണ പുതു വർഷം കണ്ടു
കേപ് കനവരെൽ:
ഭൂമിയിൽ വിവിധ സമയങ്ങളിലായി ജനങ്ങൾ 2025 നെ എതിരേറ്റപ്പോൾ ബഹിരാകാശ നിലയത്തിൽ സുനിത വില്യംസും കൂട്ടരും പുതുവർഷം കണ്ടത് 16 വട്ടം. മണിക്കൂറിൽ ശരാശരി 28,000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ബഹിരാകാശ നിലയം ഭൂമിക്കു ചുറ്റും 90 മിനിട്ടുകൊണ്ട് ഒരു പരിക്രമണം പൂർത്തിയാക്കും. ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബഹിരാകാശ നിലയത്തിൽ നിന്ന് ഇത്തരത്തിൽ ഓരോ ദിവസവും 16 സൂര്യാസ്തമനങ്ങൾ കാണാനാകും. നിലയത്തിലുള്ള ഏഴു പേരും 16 തവണ പുതു വർഷപ്പിറവി കണ്ടെന്ന് നാസ സമൂഹ മാധ്യമത്തിൽ പങ്കു വച്ചു.