‘സെമികോൺ ഇന്ത്യ 2025’ ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

സെമികണ്ടക്‌ടർ വ്യവസായത്തിൽ ഗ്ലോബൽ ഹബ്ബാകാൻ ഇന്ത്യ
ന്യൂഡൽഹി:
ഇന്ത്യയുടെ സെമികണ്ടക്‌ടർ വ്യവസായം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യവുമായി സംഘടിപ്പിക്കുന്ന ‘സെമികോൺ ഇന്ത്യ 2025’ ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിലെ യശോഭൂമിയിൽ വച്ചായിരുന്നു ഉദ്‌ഘാടനം. കേന്ദ്ര ശാസ്‌ത്ര സാങ്കേതിക മന്ത്രി അശ്വിനി വൈഷ്‌ണവ് നരേന്ദ്ര മോദിക്ക് ഇന്ത്യൻ നിർമിത ചിപ്പുകൾ സമ്മാനിച്ചു.
വിക്രം 32-ബിറ്റ് (VIKRAM3201) മൈക്രോ പ്രൊസസറും നാല് അംഗീകൃത പദ്ധതികളുടെ ടെസ്റ്റ് ചിപ്പുകളും ഉൾപ്പെടുന്ന ആദ്യത്തെ മെയ്‌ഡ്-ഇൻ-ഇന്ത്യ ചിപ്പുകളാണ് അശ്വിനി വൈഷ്‌ണവ് നരേന്ദ്ര മോദിക്ക് സമ്മാനിച്ചത്. സെപ്‌റ്റംബർ 2 മുതൽ 4 വരെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ ശക്തവും, പ്രതിരോധശേഷിയുള്ളതും, സുസ്ഥിരവുമായ സെമികണ്ടക്‌ടർ ആവാസവ്യവസ്ഥ വികസിപ്പിക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് മൂന്ന് ദിവസത്തെ സമ്മേളനം.