ഗാസയില്‍ നിന്നും തെക്കന്‍ ഗാസയിലേക്ക് പലായനം ചെയ്ത കുടുംബങ്ങള്‍ക്ക് സഹായവുമായി മലയാളി യുവതി

ഗാസ:
ഗാസയില്‍ നിന്നും തെക്കന്‍ ഗാസയിലേക്ക് പലായനം ചെയ്ത കുടുംബങ്ങള്‍ക്ക് സഹായവുമായി മലയാളി യുവതി. 250 കുടുംബങ്ങള്‍ക്ക് 3,000 ലിറ്ററിന്റെ പ്രൈവറ്റ് വാട്ടര്‍ ട്രക്ക് എത്തിച്ച് മാതൃകയായിരിക്കുകയാണ് കൂട്ട് കമ്മ്യൂണിറ്റിയുടെ സ്ഥാപകയും കലാകാരിയുമായ ശ്രീരശ്മി. തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ രശ്മി ഗാസക്കാര്‍ തയ്യാറാക്കിയ വീഡിയോയും തന്‍റെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.
‘കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്ന ഘട്ടത്തില്‍ പ്രൈവറ്റ് വാട്ടര്‍ ടാങ്ക് എത്തിക്കുക എന്ന വഴി മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. പലസ്തീന് വേണ്ടി സ്‌നേഹം പകുത്തു നല്‍കുന്ന എല്ലാവര്‍ക്കും ഒരായിരം നന്ദി’, രശ്മി കുറിച്ചു. ‘ഇന്ത്യയിലെ കേരളത്തില്‍ നിന്നുള്ള രശ്മിക്കും സുഹൃത്തുക്കള്‍ക്കും നന്ദി’യെന്ന് പറഞ്ഞുള്ള പോസ്റ്ററുകള്‍ പിടിച്ചാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള ഗാസന്‍ ജനത നന്ദി അറിയിച്ചത്. കുടിവെള്ളം ശേഖരിക്കുന്ന വീഡിയോയും ഇതിനോടൊപ്പം അവര്‍ പങ്കുവെച്ചിട്ടുണ്ട്.