വ്ളാഡിമിര്‍ പുടിന്‍ ഈ വര്‍ഷം ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം

മോസ്‌കോ:
പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ ഈ വര്‍ഷം ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തുന്ന വാര്‍ഷിക ഉച്ചകോടിക്ക് വേണ്ടിയാണ് സന്ദര്‍ശനം. സന്ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ണ തോതില്‍ പുരോഗമിക്കുകയാണെന്ന് റഷ്യന്‍ ഫെഡറേഷന്‍റെ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ ക്രെംലിന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
റഷ്യന്‍ പ്രസിഡന്‍റിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിനുള്ള സമയക്രമം ഞങ്ങള്‍ അന്തിമമാക്കിയിട്ടുണ്ട്. പുതുവത്സരത്തിന് മുമ്പായി ഇത് നടക്കും,’ ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് അഭിമുഖത്തില്‍ വ്യക്തമാക്കി സന്ദര്‍ശനത്തിനായുള്ള തയ്യാറെടുപ്പുകള്‍ ‘പൂര്‍ണ്ണമായി നടക്കുന്നു’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ പ്രധാനമന്ത്രിയും റഷ്യന്‍ പ്രസിഡന്‍റും തമ്മില്‍ ഉഭയകക്ഷി ബന്ധങ്ങളുടെ മുഴുവന്‍ കാര്യങ്ങളും വിലയിരുത്തുന്നതിനായി എല്ലാ വര്‍ഷവും ഒരു ഉച്ചകോടി നടത്താനുള്ള സംവിധാനം ഇന്ത്യക്കും റഷ്യക്കുമുണ്ട്. ഇതിന്‍റെ ഭാഗമായാണ് പുടിന്‍റെ ഇന്ത്യാ സന്ദര്‍ശനം. അവസാനമായി അദ്ദേഹം 2021-ലാണ് ന്യൂഡല്‍ഹി സന്ദര്‍ശിച്ചത്. ഇതിന് ശേഷം, കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പ്രധാനമന്ത്രി മോദി വാര്‍ഷിക ഉച്ചകോടിക്കായി മോസ്‌കോയില്‍ പോയിരുന്നു.