തിരുവല്ലം നന്മ റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷപരിപാടികൾ ഡോ. സി.ഉദയകല ഉദ്‌ഘാടനം ചെയ്തു

 തിരുവല്ലം നന്മ റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷപരിപാടികൾ ഡോ. സി.ഉദയകല  ഉദ്‌ഘാടനം ചെയ്തു

: തിരുവല്ലം:


തിരുവല്ലം നന്മ റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷപരിപാടികൾ തിരുവല്ലം ജനത സമാജം ഗ്രന്ഥശാല ഹാളിൽ നടന്നു. തിരുവനന്തപുരം ആൾസൈന്റ്സ് കോളേജ് മലയാളം വിഭാഗം മേധാവി ഡോ. സി.ഉദയകല ഓണക്കിറ്റ് വിതരണം ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു.നേരത്തെ കുട്ടികളുടെ കലാ കായിക മത്സരങ്ങൾ നടന്നു

. വിശിഷ്ട വ്യക്തികളെ അദരിക്കുന്ന ചടങ്ങിൽ നവാഗത സംവിധായകനുള്ള സത്യജിത് റെ അവാർഡ് സ്വാമി എന്ന സിനിമയിലൂടെ നേടിയ സുനിൽദത്ത് സുകുമാരനെയും കുരുക്ക് സിനിമയുടെ സംവിധായകനായ അഭിജിത് നൂറാണിയെയും ചടങ്ങിൽ ആദരിച്ചു.

ആതുരസേവന രംഗത്ത് നിന്നും ഡോ. ആർച്ച സുനിൽരാജ് ,നിയമ ബിരുദം കരസ്ഥമാക്കിയ ദേവിഭാഗ്യ, മേഘ സുരേഷ് എന്നിവർക്ക് നന്മയുടെ പുരസ്‌കാരം തിരുവല്ലം വാർഡ് കൗൺസിലർ സത്യവതിയും വിദ്യാഭ്യാസഅവാർഡുകൾ ശിവാസ് വാഴമുട്ടവും വിതരണം ചെയ്തു .കലാ കായിക മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും തദവസരത്തിൽ നൽകുകയുണ്ടായി.
നന്മ പ്രസിഡന്റ്‌ അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സുരേഷ് പെരുമ്പള്ളി സ്വാഗതവും വൈസ് പ്രസിഡന്റ്‌ സുരേന്ദ്ര ലാൽ കൃതജ്ഞതയും രേഖപ്പെടുത്തി.

നന്മ എക്സിക്യൂട്ടീവ് അംഗങ്ങളായ സതീഷ്കുമാർ, സിനുലാൽ, ദീപു, അഡ്വ.ജയകൃഷ്ണൻ, പങ്കജാക്ഷൻ നായർ, അൻവർ, ഉണ്ണികൃഷ്ണൻ, കൃഷ്ണൻ നായർ, സുധീർ തുടങ്ങിയവർ പങ്കെടുത്തു

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News