മൈ ചാങ് ചുഴലിക്കാറ്റ്:നാളെയും, മറ്റന്നാളും തിരുവനന്തപുരത്ത് നിന്നുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കി.

 മൈ ചാങ് ചുഴലിക്കാറ്റ്:നാളെയും, മറ്റന്നാളും തിരുവനന്തപുരത്ത് നിന്നുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കി.

നാളെയും, മറ്റന്നാളും തിരുവനന്തപുരത്ത് നിന്നുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കി.
നാളെ പുറപ്പെടേണ്ട കേരള എക്പ്രസ്, നാഗർകോവിൽ – ഷാലിമാർ ഗുരുദേവ് റദ്ദാക്കി.ചൊവ്വാഴ്ച പുറപ്പെടേണ്ട കൊച്ചുവേളി – ഗോരഖ്പൂർ രപ്തി സാഗർ സൂപ്പർ ഫാസ്റ്റ് റദ്ദാക്കി.ബുധൻ, വ്യാഴം ദിവസങ്ങളിൽ പുറപ്പെടേണ്ട ആലപ്പുഴ – ധൻബാധ് റദ്ദാക്കി.ഞായർ, തിങ്കൾ ദിവസങ്ങളിൽ പുറപ്പെടേണ്ട ധൻബാധ്- ആലപ്പുഴ റദ്ദാക്കി.ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ പുറപ്പെടേണ്ട തിരുവനന്തപുരം – സെക്കന്ദരാബാദ് ശബരി റദ്ദാക്കി.നാളത്തെ തിരുനെൽവേലി – ബിലാസ്പൂർ റദാക്കി.തിങ്കളാഴ്ച പുറപ്പെടേണ്ട കൊച്ചുവേളി – കോർബ സൂപ്പർ ഫാസ്റ്റ് റദ്ദാക്കി. റദ്ദാക്കിയ തീവണ്ടികളുടെ എണ്ണം 144.നാളെ മുതൽ ഈ മാസം 17 വരെ കൊച്ചുവേളി – ഗോരഖ്പൂർ – കൊച്ചുവേളി രപ്തി സാഗർ സൂപ്പർ ഫാസ്റ്റ് ( up & down) ഓടുന്നതല്ല.
ഇൻഡോർ – കൊച്ചുവേളി- ഇൻഡോർ അഹല്യ നഗരി സൂപ്പർ ഫാസ്റ്റ്
09/12/23, 11/12/23, 16/12/23, 18/12/23 ദിവസങ്ങളിൽ സർവീസ് നടത്തുന്നതല്ല.നാളെ രാവിലെ കൊച്ചുവേളിയിൽ നിന്നും പുറപ്പെടേണ്ട കോർബ സൂപ്പർ ഫാസ്റ്റ്, നാളെ വൈകിട്ട് എറണാകുളത്ത് നിന്നും പുറപ്പെടേണ്ട പട്ന സൂപ്പർ ഫാസ്റ്റ്,നാളെ ഉച്ചക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട കേരള സൂപ്പർഫാസ്റ്റ്,നാളെ പുറപ്പെടേണ്ട ഹാട്ടിയ – എറണാകുളം, ബിലാസ്പൂർ – എറണാകുളം, നാളെ പുറപ്പെടേണ്ട സെക്കന്ദരാബാദ് – തിരുവനന്തപുരം ശബരി,നാളത്തെ ദൻബാദ് – ആലപ്പുഴ, നാളെ പുറപ്പെടേണ്ട കോട്ടയം – നരസ്പൂർ ശബരിമല സ്പെഷ്യൽ എന്നിവ പൂർണമായും റദാക്കി.
ആകെ റദാക്കിയ 118 വണ്ടികളിൽ 38 എണ്ണവും കേരളത്തിൽ നിന്ന് സർവീസ് ആരംഭിക്കുന്നതും, അവസാനിക്കുന്നതുമായ ട്രെയിനുകളാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News