കേക്കും, വീഞ്ഞും പരാമർശം പിൻവലിച്ചു
കൊച്ചി:
ക്രിസ്മസിനോടനുബന്ധിച്ച് പ്രധാനമന്ത്രി ക്ഷണിച്ച യോഗത്തിൽ പങ്കെടുത്ത വൈദികരെ അപമാനിച്ച പരാമർശവാക്കുകൾ മന്ത്രി സജി ചെറിയാൻ പിൻവലിച്ചു. മന്ത്രി തന്റെ പുന്നപ്രയിലെ പ്രസംഗത്തിൽ പുരോഗിതർ കേക്കും, മുന്തിരി വീഞ്ഞും കഴിച്ചപ്പോൾ മണിപ്പൂർ കലാപം ഉന്നയിക്കാത്തത് ഖേദകരമായിപ്പോയിയെന്ന് അധിക്ഷേപിച്ചിരുന്നു. സാംസ്കാരിക മന്ത്രിയുടെ പ്രസ്താവന ഏറെ വേദനിപ്പിച്ചതായി കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് പ്രസ്താവിച്ചിരുന്നു. മന്ത്രിയുടെ പ്രസ്താവന പിൻവലിക്കുന്നതുവരെ സർക്കാരുമായി സഹകരിക്കില്ലെന്ന് ക്ലീമിസ് പറഞ്ഞു. അതിനാലാണ് സജി ചെറിയാൻ തന്റെ പ്രസ്താവന പിൻവലിച്ചു.