കേരളത്തില്‍ അക്കൗണ്ട് തുറന്നാല്‍ വമ്പന്‍ ആഘോഷമാക്കാന്‍ തീരുമാനിച്ച് സംസ്ഥാനത്തെ ബിജെപി നേതൃത്വം

തിരുവനന്തപുരം:
കേരളത്തില്‍ അക്കൗണ്ട് തുറന്നാല്‍ വമ്പന്‍ ആഘോഷമാക്കാന്‍ തീരുമാനിച്ച് സംസ്ഥാനത്തെ ബിജെപി നേതൃത്വം. കേരളത്തിലെ വിജയം ആഘോഷിക്കാന്‍ തന്നെയാണ് ഒരുക്കമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി സി ശിവന്‍കുട്ടി പറഞ്ഞു.
തങ്ങള്‍ നേരത്തെ വിലയിരുത്തിയത് പോലെ തന്നെയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. ഇത്തവണ അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസം നേതൃത്വത്തിനുണ്ട്. പ്രധാന നേതാക്കളെല്ലാം തിരുവനന്തപുരത്തുണ്ട്.