ചൈനയുടെ പേടകം ചന്ദ്രനിൽ

ബീജിങ്:
ചൈനയുടെ ചാങ് ഇ6 പേടകം ചന്ദ്രന്റെ മറുപുറത്ത് വിജയകരമായി സോഫ്റ്റ് ലാന്റ് ചെയ്തു. സാമ്പിൾ ശേഖരിച്ച് ഉടൻ മടങ്ങുന്നതിനുള്ള ദൗത്യവുമായി ഞായറാഴ്ച പുലർച്ചെ 6.23 നാണ് ഏയ്കൻ സമതലത്തിലിറങ്ങിയത്. മെയ് മൂന്നിന് വിക്ഷേപിച്ച പേടകം എട്ടിനാണ് ചാന്ദ്രപഥത്തിലെത്തിയത്. തുടർന്ന് പടിപടിയായി പഥം താഴ്ത്തി. ഓർബിറ്ററിൽ നിന്ന് 30ന് ലാൻഡർ വേർപെട്ടിരുന്നു. പേടകത്തിലെ ലേസർ ത്രീഡി സ്കാനറിന്റെ സഹായത്തോടെയാണ് സുരക്ഷിതമായ ലാൻഡിങ് സ്ഥലം തെരഞ്ഞെടുത്തതെന്ന് ചൈനാ നാഷണൽ സ്പേയ്സ് അഡ്മിനിസ്ട്രേഷൻ പറഞ്ഞു. ഭൂമിയുമായുള്ള ലാൻഡറിന്റെ ആശയവിനിമയം ഉറപ്പാക്കുന്നത് ക്വക്വിയോ 2 എന്ന റിലേ ഉപഗ്രഹമാണ്. 2030ൽ ചന്ദ്രനിലേക്ക് ആളെ അയക്കാനും അവിടെ റിസർച്ച് സ്റ്റേഷൻ സ്ഥാപിക്കാനും ചൈന ലക്ഷ്യമിടുന്നു.