മഹീന്ദ്ര ‘വീറോ’ പുറത്തിറക്കി

കൊച്ചി:
യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ മോഡൽ ‘വീറോ’ പുറത്തിറക്കി. 3.5 ടണ്ണിൻ താഴെയുള്ള സെഗ്മെന്റിനെ പുനർ നിർവചിക്കുന്ന ഫീച്ചറുകളുമായി വരുന്ന ഈ വാഹനത്തിന് മികച്ച മൈലേജും സമാനതകളില്ലാത്ത പ്രകടനവുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഡീസൽ, സിഎൻജി വകഭേദങ്ങളും ലഭ്യമാണ്. മഹീന്ദ്രയുടെ നൂതന അർബൻ പ്രോസ്പർ പ്ലാറ്റ്ഫോമിലാണ് പുതിയ വീറോയുടെ നിർമാണം. 1600 കിലോഗ്രാം പേലോഡ് കപ്പാസിറ്റി, 3035 എം എം കാർഗോ ലെങ്ത്, 5.1 മീറ്റർ ടേണിങ് റേഡിയസ്, ഡ്രൈവർ സൈഡ് എയർബാഗ്, റിവേഴ്സ് പാർക്കിങ് ക്യാമറ, 26.03 സെന്റമീറ്റർ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്റ്റിയറിങ് മൗണ്ടഡ് കൺട്രോൾസ്, പവർ വിൻഡോസ്, ഡീസലിൽ 18.4 കിലോമീറ്റർ മൈലേജ് എന്നിവയാണ് കമ്പനി അവകാശപ്പെടുന്നത്. 7.99 മുതൽ 9.56 ലക്ഷം രൂപ വരെയാണ് വില.