മ്യാൻമാർ അതിർത്തിയിൽ വേലി കെട്ടരുതെന്ന് നാഗാലാന്റ്

കൊഹിമ:
മ്യാൻമാർ അതിർത്തിയിൽ വേലി കെട്ടരുതെന്നും അതിർത്തി ഗ്രാമത്തിലുള്ളവർക്ക് പാസ്പോർട്ടില്ലാതെ അതിർത്തി കടന്ന് യാത്ര ചെയ്യാനുള്ള സംവിധാനം എടുത്തുകളഞ്ഞതും കേന്ദ്രസർക്കാർ തീരുമാനം പുന:പരിശോധിക്കണമെന്ന് നാഗാലാൻഡ് നിയമസഭയിൽ പ്രമേയം പാസാക്കി. ഈ മാസം ആദ്യമാണ് കേന്ദ്രം എഫ്എംആർ അവസാനിപ്പിച്ചത്.ഇതോടെ ഇന്ത്യ – മ്യാൻമാർ അതിർത്തിയിൽ താമസിക്കുന്നവർക്ക് വിസയില്ലാതെ 16 കിലോമീറ്റർ ചുറ്റാനും സഞ്ചരിക്കുവാനുള്ള അനുമതി ഇല്ലാതായി. ഇത് നാഗാജനതയുടെ ചരിത്രപരവും സാമൂഹികവും ഗോത്രപരവുമായ ബന്ധങ്ങളെ തകർക്കുമെന്നും പ്രമേയത്തിൽ പറയുന്നു.

thoolika

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News