പ്രഗ്നാനന്ദ കരുവാനയെ വിഴ്ത്തി

പ്രഗ്നാനന്ദ കരുവാനയെ വിഴ്ത്തി
നോർവെ:
മുൻ ലോക ചാമ്പ്യനും ഒന്നാം റാങ്കുകാരനുമായ മാഗ്നസ് കാൾസനെ വീഴ്ത്തിയ ഇന്ത്യയുടെ കൗമാരതാരം ആർ പ്രഗ്നാനന്ദ ഫാബിയാനോ കരുവാനയെയും തോൽപ്പിച്ചു. അമേരിക്കൻ താരം ലോകരണ്ടാം റാങ്കുകാരനാണ്. 77 നീക്കത്തിലാണ് പതിനെട്ടുകാരൻ പ്രഗ്നാനന്ദയുടെ വിജയം. നോർവെ ചെസ് ചാമ്പ്യൻഷിപ്പ് അഞ്ച് റൗണ്ട് പൂർത്തിയായപ്പോൾ പത്ത് പോയിന്റുമായി അമേരിക്കയുടെ ഹികാരു നകാമുറയാണ് ഒന്നാമത്. കാൾസന് ഒമ്പത് പോയിന്റുണ്ട്.പ്രഗ്നയ്ക്ക് എട്ടര പോയിന്റ്. വനിതകളിൽ ഇന്ത്യയുടെ ആർ വൈശാലി പത്തു പോയിന്റുമായി ഒന്നാം സ്ഥാനം തുടർന്നു.