സർക്കാരുദ്യോഗസ്ഥൻകൈക്കൂലി വാങ്ങിയാൽ ഭാര്യ കൂട്ടു പ്രതി

മധുര:
കൈക്കൂലി വാങ്ങുന്നതിൽനിന്ന് സർക്കാർ ജീവനക്കാരനായ ഭർത്താവിനെ നിരുത്സാഹപ്പെടുത്തേണ്ടത് ഭാര്യയുടെ കടമയാണെന്ന് മദ്രാസ് ഹൈക്കോടതി. ഭർത്താവ് വാങ്ങിയ കൈക്കൂലിയുടെ പങ്കുപറ്റുന്ന ഭാര്യയും പരിണിത ഫലം അനുഭവിക്കേണ്ടിവരുമെന്നും ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസ് കെ കെ രാമകൃഷ്ണൻ നിരീക്ഷിച്ചു.അനധികൃത സ്വത്തു സമ്പാദനക്കേസിൽ പൊലീസുകാരനായ ഭർത്താവിനൊപ്പം പ്രതിയായ ഭാര്യയുടെ ശിക്ഷ റദ്ദാക്കാൻ വിസമ്മതിച്ചു കൊണ്ടാണ് കോടതിയുടെ പരാമർശം.അഴിമതിക്കേസിൽ പ്രതിയായ സബ് ഇൻസ്പെക്ടർ വിചാരണയ്ക്കിടെ മരിച്ചതോടെ ഭാര്യയെ കൂട്ടുപ്രതിയാക്കിയിരുന്നു.