99 നഗരങ്ങളിൽ വായുനിലവാരം മോശം

ന്യൂഡൽഹി:
ദീപാവലിക്കു ശേഷം ഇന്ത്യയിലെ നൂറോളം നഗരങ്ങളിലെ വായുനിലവാരം മോശമായെന്ന് റിപ്പോർട്ട്. വായുനിലവാര സൂചിക ലഭ്യമായ രാജ്യത്തെ 265 നഗരങ്ങളിൽ 99 നഗരങ്ങളിലും വായുനിലവാരം മോശമായതായി കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡ്. ഡൽഹി ഉൾപ്പെടുന്ന 13 നഗരങ്ങളിലും വായു നിലവാരം മോശമാണ്. വിലക്ക് ലംഘിച്ച് ദീപാവലിക്ക് വലിയ രീതിയിൽ പടക്കം പൊട്ടിച്ചതോടെയാണ് വായുനിലവാരം മോശമായത്. ഹരിയാനയിലെ അംബാലയാണ് ഏറ്റവും മോശം. ഇവിടത്തെ വായുനിലവാര സൂചിക 367 ആണ്.പഞ്ചാബിലെ അമൃത്‌സറാണ് തൊട്ടുപിന്നിൽ. വൈക്കോൽ കുറ്റികൾ കത്തിക്കുന്നതും വാഹനങ്ങൾ സൃഷ്ടിക്കുന്ന പുക പടലങ്ങളും വ്യവസായ മാലിന്യങ്ങളും മലിനീകരണം രൂക്ഷമാക്കുന്നു.