കീരിക്കാടൻ ജോസ്; നടൻ മോഹൻരാജ് അന്തരിച്ചു

 കീരിക്കാടൻ ജോസ്; നടൻ മോഹൻരാജ് അന്തരിച്ചു

കിരീടത്തിലെ കീരിക്കാടൻ ജോസ് എന്ന വില്ലൻ കഥാപാത്രം മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു വില്ലനാണ്

മലയാള സിനിമാ പ്രേമികൾക്കിടയിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ കീരിക്കാടൻ ജോസ് എന്ന മോഹൻ രാജ് അന്തരിച്ചു.

. സിനിമാ-സീരിയൽ താരവും നിർമ്മാതാവുമായ ദിനേശ് പണിക്കാരനാണ് നടന്റെ വിയോഗ വാർത്ത സോഷ്യൽമീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച റോഷാക്ക് ആണ് അവസാന ചിത്രം. സംസ്കാരം നാളെ വിട്ടുവളപ്പിൽ നടക്കും.മോഹൻലാൽ കേന്ദ്ര കഥാപാത്രമായെത്തിയ കിരീടം എന്ന സിനിമയിലെ വില്ലൻ കഥാപാത്രമായ കീരിക്കാടൻ ജോസ് എന്ന പേര് പിൽക്കാലത്ത് മോഹൻ രാജിന്റെ സ്വന്തം പേരായി മാറുകയായിരുന്നു

കിരീടത്തിലെ കീരിക്കാടൻ ജോസ് എന്ന വില്ലൻ കഥാപാത്രം മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു വില്ലനാണ്. പിൻകാലത്ത് കീരിക്കാടൻ ജോസ് എന്ന പേരിലാണ് കൂടുതലും അദ്ദേഹം അറിയപ്പെട്ടതും. കാഞ്ഞിരംകുളം സ്വദേശിയായ സുകുമാരൻ നാടാരുടെയും പങ്കജാക്ഷിയുടെയും അഞ്ചുമക്കളിൽ രണ്ടാമനായിരുന്നു മോഹൻരാജ്.

ഏറെ നാളായി ശാരീരിക അവശതകളെ തുടർന്ന് ബുദ്ധിമുട്ടുകയായിരുന്നു. ഇന്ത്യന്‍ ആര്‍മ്ഡ് ഫോഴ്‌സ്, സെട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ്, കേരള പൊലീസ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടിട്ടുണ്ട്. 1988 ല്‍ പുറത്തിറങ്ങിയ മൂന്നാംമുറയാണ് ആദ്യ ചിത്രം. രണ്ടാമത്തെ സിനിമയായിരുന്നു 1989 ല്‍ പുറത്തിറങ്ങിയ കിരീടമാണ് മോഹൻരാജിനെ അടയാളപ്പെടുത്തിയത്. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുമ്പോഴാണ് കിരീടത്തിൽ അഭിനയിക്കുന്നത്.

തെലുങ്കിലും തമിഴിലും തിരക്കുള്ള നടനായി മാറിയ മോഹൻ രാജ് രണ്ട് ജപ്പാനീസ് ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. മൂന്നാംമുറ, കനല്‍ക്കാറ്റ്, ആറാം തമ്പുരാന്‍, നരസിംഹം, ഉപ്പുകണ്ടം ബ്രദേഴ്സ് ശ്രദ്ധേയ ചിത്രങ്ങള്‍. 300 ലേറെ സിനിമകളില്‍ വേഷമിട്ടു. പലതിലും വില്ലന്‍ കഥാപാത്രങ്ങളായിരുന്നു. റാഫി മെക്കാര്‍ട്ടിന്‍ – മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ ഹലോ എന്ന ചിത്രത്തിലെ കോമഡി മാനമുള്ള ഗുണ്ട വേഷം ഏറെ കൈയടി നേടി. കടമറ്റത്ത് കത്തനാര്‍, സ്വാമി അയ്യപ്പന്‍, മൂന്നുമണി എന്നീ സീരിയലുകളിലും വേഷമിട്ടു.

പാർക്കിൻസൺസ് അസുഖബാധിതനായതിനെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ചെന്നൈ അപ്പോളോ ഹോസ്പിറ്റൽ നിന്ന് ഏതാനും മാസങ്ങൾക്ക് മുൻപാണ് തിരുവനന്തപുരത്ത് ചികിത്സയ്ക്കായി എത്തിയത്.

വ്യാഴാഴ്ച വൈകിട്ട് 3.30ഓടെയായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഉഷ മോഹൻ ആണ് ഭാര്യ. മക്കൾ- ജേഷ്‌മ, കാവ്യ. ചെന്നൈയിൽ നിന്ന് കുടുംബം എത്തുന്ന മുറയ്ക്ക് നാളെ വൈകിട്ടോടുകൂടി വീട്ടുവളപ്പിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News