നിരവധി രാജ്യങ്ങള്‍ക്ക് ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്‍റ്, ഇന്ത്യയ്ക്ക് 26% തീരുവ.

വാഷിങ്‌ടണ്‍:
ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്ക് ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. 26 ശതമാനം ഇറക്കുമതി തീരുവയാണ് ഇന്ത്യയ്‌ക്കു മേല്‍ ചുമത്തുന്നതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യ അമേരിക്കൻ ഉത്‌പന്നങ്ങൾക്ക് ഈടാക്കുന്ന ഉയർന്ന താരിഫുകൾ പട്ടികപ്പെടുത്തിയാണ് ഇന്ത്യയ്‌ക്കെതിരെ തിരിച്ചും തീരുവ ചുമത്തിയത്.

ഓരോ രാജ്യത്തിനും അമേരിക്ക ചുമത്തിയ തീരുവയുടെ കണക്കും പുറത്തുവിട്ടിട്ടുണ്ട്. ട്രംപ് ഇറക്കുമതി തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ അന്താരാഷ്‌ട്ര തലത്തില്‍ ഓഹരി വിപണി കുത്തനെ ഇടിഞ്ഞു. 52 ശതമാനം തീരുവയാണ് അമേരിക്കൻ ഉത്‌പന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്നതെന്നും ഇതിനു പകരമായി ഇന്ത്യയ്‌ക്ക് മേൽ 26 ശതമാനം തീരുവ ചുമത്തുന്നുവെന്നും ട്രംപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള അലുമിനിയം, സ്റ്റീൽ, ഓട്ടമൊബീൽ ഇറക്കുമതിക്ക് നേരത്തെ യുഎസ് അധിക തീരുവ ചുമത്തിയിട്ടുണ്ട്.