പഴയ പാമ്പൻപാലം ഓർമയിലേക്ക്
രാമേശ്വരം:
പാക് കടലിടുക്കിലെ ഇന്ത്യയുടെ എൻജീ നീയറിംഗ് വൈദഗ്ധ്യം ഓർമയിലേക്ക്. പാമ്പൻ പാലം പൊളിക്കാനുള്ള ഉത്തരവ് ദക്ഷിണ റെയിൽവേ ഉടൻ പുറത്തിറക്കും. കപ്പലുകളും മത്സ്യബന്ധന ബോട്ടുകളും പോകുന്ന പാതയിൽ സംരക്ഷണം പ്രയാസമാണെന്നതാണ് കാരണം. കാലപ്പഴക്കത്താൽ ബലക്ഷയമുണ്ടായ പാലത്തിലൂടെയുള്ള ഗതാഗതം 2022 ൽ നിർത്തിയിരുന്നു. 1963 ഡിസംബർ 23 ന് രാത്രി ചുഴലിക്കാറ്റിനെ തുടർന്ന് തകർന്ന പാലം റെയിൽവേ ഡിവിഷണൽ എഞ്ചിനീയറായിരുന്ന ഇ ശ്രീധരന്റെ നേതൃത്വത്തിലാണ് പുനർനിർമ്മിച്ചത്. അന്നത്തെ ചുഴലിക്കാറ്റിൽ ധനുഷ്ക്കോടി പാസഞ്ചർ ട്രെയിൻ തകർന്ന് കടലിൽവീണ് ഇരുന്നൂറിലേറെ യാത്രക്കാർ മരിച്ചിരുന്നു. 2024 ഒക്ടോബറിലാണ് പാമ്പനിലെ പുതിയ പാലം പൂർത്തിയായത്. റെയിൽ വികാസ് നിഗം ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് പഴയപാലത്തിന് സമാന്തരമായി പാലം നിർമ്മിച്ചത്. നീളം 2.10 കിലോമീറ്റർ.പൂർണമായും ഓട്ടോമാറ്റിക് സംവിധാനത്തിലാണിത്. പുതിയ പാലം ഈ മാസം കമ്മീഷൻ ചെയ്യും.