ബ്ലൂഗോസ്റ്റ് ചന്ദ്രനിൽ ഇറങ്ങി
ടെക്സാസ്:
മനുഷ്യദൗത്യത്തിന് മുന്നോടിയായി നാസയുടെ 10 പരീക്ഷണ ഉപകരണങ്ങളുമായി ബ്ലൂഗോസ്റ്റ് ലാൻഡർ ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങി. 45 ദിവസത്തെ യാത്രയ്ക്കാടുവിൽ ഞായറാഴ്ച ഇന്ത്യൻ സമയം പകൽ 2.04 ന് ലാവാ പ്രദേശമായ മാരിക്രിസ് സമതലത്തിലാണ് പേടകം സോഫ്റ്റ് ലാൻഡ് ചെയ്തതു്. ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങുന്ന രണ്ടാമത്തെ സ്വകാര്യ ലാൻഡറാണ് ബ്ലൂഗോസ്റ്റ്. ഫയർഫ്ലൈ എയ്റോസ് പേസാണ് നിർമാതാക്കൾ. ലാൻഡിങ് സമ്പൂർണ വിജയമായ ആദ്യത്തെ സ്വകാര്യ ലാൻഡറും ഇതുതന്നെ. ജനുവരിയിൽ ഫ്ളോറിഡയിലെ കെന്നഡി സ്പേയ്സ് സെന്ററിൽനിന്ന് വിക്ഷേപിച്ച പേടകം കഴിഞ്ഞ ആഴ്ചയാണ് ചാന്ദ്രപ്രതലത്തിന് 100 കിലോമീറ്റർ അടുത്തെത്തിയത്. ഞായറാഴ്ച പകൽ ഒന്നോടെ 63 മിനിറ്റ് നീണ്ടു നിന്ന ലാൻഡിങ് പ്രകിയ ആരംഭിച്ചു.