മതംമാറ്റത്തിനെതിരെ ഉപരാഷ്ട്രപതി

തിരുവനന്തപുരം:
പ്രലോഭിച്ചുള്ള മതംമാറ്റ നീക്കങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പി പരമേശ്വരൻ അനുസ്മരണത്തിൽ ജനാധിപത്യം, ജനസംഖ്യാഘടന, വികസനം,ഇന്ത്യയുടെ ഭാവി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സഹായവും പ്രലോഭനങ്ങളും നൽകി മതപരിവർത്തനം നടത്താൻ പാടില്ല. അനധികൃത കുടിയേറ്റക്കാർ ഇന്ത്യൻ ദേശീയതയ്ക്കും ജനാധിപത്യത്തിനും വെല്ലുവിളിയായി മാറുകയാണ്. തൊഴിൽ,ആരോഗ്യം, വിദ്യാഭ്യാസ മേഖലകൾ എന്നിവയിലെല്ലാം അവർ ആവശ്യം ഉന്നയിക്കും. തുടർന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കും. കുടിയേറ്റക്കാരുടെ അനിയന്ത്രിതമായ ഒഴുക്ക് Specifications ഭീഷണിയിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News