മലയാളി സൈനികനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

തിരുവനന്തപുരം:
സൈനികനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നെടുമങ്ങാട് സ്വദേശി നിദർശ് ആണ് ആത്മഹത്യ ചെയ്തത്. ഭോപ്പാലിലെ റെയിൽവേ സ്റ്റേഷനിലെ ലോഡ്ജ് മുറിയിലായിരുന്നു സംഭവം. ലീവ് കഴിഞ്ഞ് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാൾ വീട്ടിൽ നിന്നും മടങ്ങിയത്. ആത്മഹത്യയ്ക്കു പിന്നിലെ കാരണം വ്യക്തമല്ല.