രഞ്ജിയിൽ കേരളം റണ്ണറപ്പായി
നാഗ്പൂർ:
കലാശപ്പോരിൽ കിരീടം കൈവിട്ടെങ്കിലും കേരളം മടങ്ങുന്നത് അഭിമാനനേട്ടത്തോടെ. രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചരിത്രത്തിലാദ്യമായി കേരളം റണ്ണറപ്പായി. മത്സരം സമനിലയിൽ അവസാനിച്ചതോടെ ഒന്നാം ഇന്നിങ്സ് ലീഡിന്റെ മികവിൽ വിദർഭ ജേതാക്കൾ. സ്കോർ: വിദർഭ 379,375 /9, കേരളം 342. അവസാന ദിവസം 249 /4 എന്ന സ്കോറിൽ കളി തുടങ്ങിയ വിദർഭയെ രണ്ടാം ഇന്നിങ്സിൽ പുറത്താക്കാൻ കേരളത്തിനായില്ല. ഒമ്പത് വിക്കറ്റിന് 375 റണ്ണെന്ന നിലയിൽ മത്സരം അവസാനിച്ചു. ഇന്ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തുന്ന കേരള ടീമിന് നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ സ്വീകരണം നൽകും.