സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തുടക്കം
തിരുവനന്തപുരം:
കൗമാര കലയുടെ ആരവം തലസ്ഥാനനഗരിയിൽ നിറയാൻ ഇനി ഒരു പകലിരവുമാത്രം. അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ശനിയാഴ്ച തുടക്കമാകും. ശനിയാഴ്ച രാവിലെ ഒമ്പതിന് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പതാക ഉയർത്തുന്നതോടെ കലോത്സവത്തിന് ഔപചാരിക തുടക്കമാകും. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനകർമ്മം നിർവഹിക്കും. മന്ത്രി വി ശിവൻ കുട്ടി അധ്യക്ഷതവഹിക്കും. മന്ത്രിമാരായ ജി ആർ അനിൽ, കെ രാജൻ,എ കെ ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, കെ എൻ ബാലഗോപാൽ തുടങ്ങി 29 പേർ മുഖ്യാതിഥികളാവും.സമാപനസമ്മേളനം എട്ടാം തീയതി വൈകിട്ട് അഞ്ചുമണിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ ടൊവിനോ തോമസ് മുഖ്യാതിഥിയാകും. 25 വേദികളിലായി പതിനയ്യായിരം വിദ്യാർഥികൾ മാറ്റുരയ്ക്കും.ഇതോടൊപ്പം സംസ്കൃതോത്സവും, അറബിക് സാഹിത്യോത്സവും നടക്കും. വിധി കർത്താക്കളെ സംസ്ഥാന ഇന്റലിജൻസും വിജിലൻസും