“ഭീകരത തുടര്‍ന്നാല്‍ ഭൂമിയിലുണ്ടാകില്ല” ;പാകിസ്ഥാന് കരസേനാ മേധാവിയുടെ മുന്നറിയിപ്പ്

 “ഭീകരത തുടര്‍ന്നാല്‍ ഭൂമിയിലുണ്ടാകില്ല” ;പാകിസ്ഥാന് കരസേനാ മേധാവിയുടെ മുന്നറിയിപ്പ്

അനുപഗഡ്:

 ഭീകരതയ്ക്ക് സുരക്ഷിത ഇടങ്ങളൊരുക്കുന്നത് തുടര്‍ന്നാല്‍ പാകിസ്ഥാനെതിരെ കടുത്ത നടപടികള്‍ കൈക്കൊള്ളുമെന്ന് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. ഇന്ത്യന്‍ കരസേനയുടെ ഒരു ആഘോഷ പരിപാടിയില്‍ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്‍റെ മുന്നറിയിപ്പ്.

ഓപ്പറേഷന്‍ സിന്ദൂര്‍ പോലുള്ള നടപടികളില്‍ നിന്ന് തങ്ങള്‍ ഇനി വിട്ടു നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിലും ഭൂമി ശാസ്‌ത്രത്തിലും തുടരണമോയെന്ന് പാകിസ്ഥാന് തീരുമാനിക്കാം. ഭൗമശാസ്‌ത്രപരമായ സാന്നിധ്യം കാത്തുസൂക്ഷിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഭീകരതയെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂറിന്‍റെ വിജയത്തെയും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. പാകിസ്ഥാനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യന്‍ സേന തകര്‍ത്തു. ഈ സൈനിക നടപടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പേര് നിര്‍ദ്ദേശിച്ചത്. സ്‌ത്രീകള്‍ക്ക് വേണ്ടി ആ പേര് സമര്‍പ്പിച്ചുവെന്നും ദ്വിവേദി പറഞ്ഞു. ഒരു സ്‌ത്രീ സിന്ദൂരം തൊടുമ്പോഴെല്ലാം ഓപ്പറേഷന്‍ സിന്ദൂറില്‍ സുപ്രധാന പങ്ക് വഹിച്ച സൈനികരെ അവള്‍ ഓര്‍ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തി. ലോകം മുഴുവന്‍ ഇന്ത്യയ്ക്ക് പിന്തുണയേകി. ഭീകരാക്രമണത്തെ അവര്‍ അപലപിച്ചു. പാകിസ്ഥാനിലെ ഒന്‍പത് കേന്ദ്രങ്ങള്‍ സൈന്യം ലക്ഷ്യം വച്ചു. ഏഴെണ്ണം കരസേനയും രണ്ടെണ്ണം വ്യോമസേനയും തച്ചു തകര്‍ത്തെന്നും ദ്വിവേദി പറഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News