സംസ്ഥാന കേരളോത്സവം 8 മുതൽ കോതമംഗലത്ത്

കൊച്ചി:
തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന സംസ്ഥാന കേരളോത്സവം എട്ടു മുതൽ 11 വരെ കോതമംഗലത്ത് നടക്കും. 59 കലാ മത്സരങ്ങളും 118 കായിക മത്സരങ്ങളും അരങ്ങേറുമെന്ന് സംസ്ഥാന യുവജന ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ആറാം തീയതി വൈകിട്ട് ആറ് മണിക്ക് ബേസിൽ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കുന്ന പ്ര പ്രദർശനം ആന്റണി ജോൺ എംഎൽഎ യും ഏഴിന് വൈകിട്ട് നാലിന് “നോ പറയാം മയക്കുമരുന്നിനോട് : ചേർത്ത് പിടിക്കാം നമ്മുടെ “എന്ന മുദ്രാവാക്യം ഉയർത്തി നടക്കുന്ന കൂട്ടയോട്ടം റവന്യു മന്ത്രി കെ രാജനും ഉദ്ഘാടനം ചെയ്യും. ഒമ്പതു മുതൽ 11 വരെ വിവിധ വേദികളിലായി മത്സരങ്ങൾ നടക്കും. സമാപന സമ്മേളനം സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. തുടർന്ന് റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടി.