വേനലവധിക്ക് പ്രത്യേക ട്രെയിനുകൾ

പാലക്കാട്:
വേനലവധിക്ക് പ്രത്യേക ട്രെയിനുകൾ അനുവദിച്ചു. എസ്എംവിടി ബംഗളുരു – കൊച്ചുവേളി എക്സ്പ്രസ് (06555 )പ്രതിവാര സ്പെഷ്യൽ നാലു മുതൽ മെയ് 30 വരെ സർവീസ് നടത്തും. വെള്ളിയാഴ്ച രാത്രി 10 ന് ബംഗളുരുവിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച പകൽ രണ്ടിന് കൊച്ചുവേളിയിലെത്തും. കൊച്ചുവേളി- എസ്എംവിടി ബംഗളുരു എക്സ്പ്രസ് (06556)പ്രതിവാര സ്പെഷ്യൽ ഏപ്രിൽ ആറു മുതൽ ജൂൺ ഒന്നുവരെ ഞായറാഴ്ച കളിൽ സർവീസ് നടത്തും. പകൽ 2.15 ന് പുറപ്പെട്ട് ഞായർ രാവിലെ 7.30 ന് ബംഗളുരുവിലെത്തും.