ഒരു നുള്ള് ബേക്കിങ് സോഡയിലൂടെ നേടാം തൂവെള്ള നിറത്തിലുള്ള പല്ലുകള്‍; ഉപയോഗം ഇങ്ങനെ

തൂവെള്ള പുഞ്ചിരി കാണാൻ ആർക്കാ ഇഷ്ടമില്ലാത്തത്? പല്ലിലെ മഞ്ഞ നിറം നിങ്ങളുടെ സൗന്ദര്യത്തെ സാരമായി ബാധിക്കും എന്നതിൽ സംശയമില്ല. പല്ലുകൾ വെളുപ്പിക്കാനായി നാം പലപ്പോഴും ദന്ത ചികിത്സാകേന്ദ്രങ്ങളെ ആശ്രയിക്കും. അവിടെ നിന്നും പവർ ബ്ലീച്ചിംഗ്, എൽഇഡി ടീത്ത് വൈറ്റനിംഗ് എന്നിങ്ങനെ രാസവസ്തുക്കൾ ഉപയോഗിച്ചുള്ള പല രീതികളും പരീക്ഷിക്കുന്നു. അല്ലെങ്കിൽ വൈറ്റനിംഗ് ടൂത്ത്പേസ്റ്റുകൾ ഉപയോഗിക്കുന്നു.
അസിഡിറ്റി കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത്, മദ്യപാനം, പുകവലി എന്നിവയാണ് പലപ്പോഴും പല്ലിന്റെ നിറവ്യത്യാസത്തിന് കാരണമാകുന്നത്. നമുക്ക് വീട്ടിൽ വച്ച് തന്നെ പ്രകൃതി ദത്തമായ രീതിയിൽ പല്ലിന്റെ മഞ്ഞ നിറം നീക്കി തൂവെള്ള നിറമാക്കാൻ സാധിക്കും. അതിനു സഹായിക്കുന്ന ഒരു വസ്തുവാണ് ബേക്കിങ് സോഡ. നിങ്ങളുടെ അടുക്കളയിലുള്ള ബേക്കിങ് സോഡയ്ക്ക് പല്ലിലെ അഴുക്കും മഞ്ഞ നിറവും നീക്കി വെള്ള നിറത്തിലുള്ള പല്ലുകൾ സമ്മാനിക്കാൻ കഴിയും. ബേക്കിങ് സോഡ ഫലവത്തായ രീതിയിൽ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ബേക്കിംഗ് സോഡ പല്ലുകൾ വെളുപ്പിക്കുമോ? തീർച്ചയായും ബേക്കിങ് സോഡ പല്ലുകൾ വെളുപ്പിക്കും. ബേക്കിംഗ് സോഡയുടെ (സോഡിയം ബൈകാർബണേറ്റ്) രാസഘടന അത്തരത്തിലുള്ളതാണ്. പല്ലിനെ ചെറുതായി ഉരസി കറ നീക്കം ചെയ്യാൻ കഴിവുള്ള ഒരു വസ്തുവാണ് ബേക്കിങ് സോഡ. വാസ്തവത്തിൽ, പല ടൂത്ത് പേസ്റ്റുകളിലും പ്രധാന ചേരുവകളിലൊന്നായി ബേക്കിംഗ് സോഡ ഉപയോഗിക്കുന്നു.
BDJ ഓപ്പണിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത് ഡെന്റൽ പ്ലാക്ക് നീക്കം ചെയ്യുന്നതിൽ സോഡിയം ബൈകാർബണേറ്റ് (ബേക്കിംഗ് സോഡ) അടങ്ങിയ ടൂത്ത് പേസ്റ്റ് , ബേക്കിങ് സോഡ അടങ്ങാത്ത ടൂത് പേസ്റ്റിനെ അപേക്ഷിച്ചു കൂടുതൽ ഫലപ്രദമാണ് എന്നാണ്. ഇത് ദന്ത ആരോഗ്യത്തിലും പരിപാലനത്തിലും ബേക്കിംഗ് സോഡയുടെ ഗുണവും ഫലപ്രാപ്തിയും തെളിയിക്കുന്നു. അതിനാൽ കേക്കും ബ്രെഡും ഉണ്ടാക്കാൻ മാത്രമല്ല പല്ലു വൃത്തിയാക്കാനും ബേക്കിങ് സോഡ മികച്ചതാണ്.
പല്ലു വെളുപ്പിക്കാൻ ബേക്കിംഗ് സോഡ ഉപയോഗിക്കുന്ന വഴികൾ ബേക്കിങ് സോഡ +വെള്ളം ബേക്കിംഗ് സോഡ ഉപയോഗിച്ചുള്ള ദന്തൽ ഉൽപ്പന്നങ്ങൾ പ്ലാക്ക് നീക്കം ചെയ്യുന്നതിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുവെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വെറും വെള്ളവും ബേക്കിംഗ് സോഡയും മാത്രം ഉപയോഗിച്ചു കൊണ്ട് നിങ്ങളുടെ പല്ലുകൾ വെളുപ്പിക്കാനും പ്ലാക്കുകൾ നീക്കം ചെയ്യാനും സാധിക്കും.