റേഷൻ വേണോ ?ആധാറുമായി ലിങ്ക് ചെയ്യണം

ന്യൂഡൽഹി: പാൻകാർഡും ആധാർകാർഡും ലിങ്ക് ചെയ്യാനുള്ള സമയ പരിധി കഴിഞ്ഞമാസം അവസാനിച്ചു . ഇനി ലിങ്ക് ചെയ്യേണ്ടത് റേഷൻ കാർഡും ആധാർ കാർഡും തമ്മിലാണ്. ഭാരതീയ പൗരന്മാരെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് റേഷൻ കാർഡും ആധാർ കാർഡും. ഇവ രണ്ടും ലിങ്ക് ചെയ്യണമെന്ന് മുൻപേ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇപ്പോൾ റേഷൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാനുള്ള സമയപരിധി നീട്ടിയിട്ടുണ്ട് .സെപ്തംബർ 30 വരെയാണ് പുതിയ സമയപരിധി