ചോരപ്പുഴയാകുന്ന ഗാസ അന്ന് മുതൽ ഇന്ന് വരെ

 ചോരപ്പുഴയാകുന്ന ഗാസ അന്ന് മുതൽ ഇന്ന് വരെ

ചോര നിലയ്ക്കാത്ത ഗാസ

മെഡിറ്ററേനിയൻ കടലിനോട് ചേർന്ന് കിടക്കുന്ന 365 ചതുരശ്ര കിലോമീറ്റർ വിശ്രുതിയുള്ള ഗാസ മുനമ്പ് ഇന്നൊരു ശവപ്പറമ്പാണ്. ഇപ്പോഴത്തെ കണക്കനുസരിച്ച് ഇരുപത്തിരണ്ടുലക്ഷത്തിൽപരമാണ് ഗാസയിലെ ജനസംഖ്യ.ഉയർന്ന നിലയിലാണ് ഇവിടത്തെ ജനസംഖ്യാനിരക്ക്.

ഇപ്പോഴത്തെ യുദ്ധത്തിന് മുൻപുള്ള ഗാസാ നഗരം

രാഷ്ട്രീയസുസ്ഥിരത നിലനിന്ന കാലത്ത് നിരവധി ഗാസാ നിവാസികൾ തൊഴിലിനായി ഇസ്രായേയിലേക്ക് ദിവസേന പോകുമായിരുന്നു. രാത്രി താമസിക്കുവാൻ ഇവർക്ക് അനുവാദമുണ്ടായിരുന്നില്ല. എന്നാൽ രാഷ്ട്രീയകാലാവസ്ഥ മാറാൻ തുടങ്ങി. രാഷ്ട്രീയപിരിമുറുക്കവും അക്രമസംഭവങ്ങളും ഇസ്രായേൽ അധികാരികളെ അതിർത്തി അടച്ചിടാൻ പ്രേരിപ്പിച്ചു. പാലസ്തീനികളെ ജോലികളിൽ നിന്നും പുറത്താക്കി.

5000 വർഷം പഴക്കമുള്ള മൽസ്യ ബന്ധന തുറമുഖത്ത് മൽസ്യ തൊഴിലാളികൾ .യുദ്ധത്തിന് മുൻപുള്ള മനോഹരമായ കാഴ്ച

ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതോടെ ഗാസാ പ്രദേശം ലീഗ് ഓഫ് നേഷൻസിന്റെ ഭാഗമായി.1947ൽ ഐക്യരാഷ്ട്രസഭ പാലസ്സ്തീനിലെ അറബ് ജൂതവിഭജനത്തിനുള്ള ഒരു പദ്ധതി അംഗീകരിച്ചു. അതനുസരിച്ച് ഗാസാ പട്ടണവും ചുറ്റുമുള്ള പ്രദേശങ്ങളും അറബികൾക്ക് നൽകണം. ഈ കരാർ ആറുമാസം നിലനിന്നെങ്കിലും ആദ്യത്തെ അറബ് -ഇസ്രായേൽ യുദ്ധം ആരംഭിച്ചു. ഈ സമയം ഈജിപ്ഷ്യൻ സൈന്യം ഗാസ പിടിച്ചെടുത്തു. അതോടെ അറബ് അധിനിവേശത്തിൻകീഴിലുള്ള ചെറിയൊരു സ്ഥലമായി ഗാസ മാറി. അതാണ് ഗാസാ സ്ട്രിപ്പ്.

ഈ പ്രദേശം ഈജിപ്റ്റുകാർ അഭയാർത്തി ക്യാമ്പാക്കിമാറ്റി . ചെറുപ്പക്കാരായ അഭയാർഥികളിൽ പലരും ഫദായിനുകളായി (അറബ് ഗറില്ലകൾ )തീർന്നു.1967ൽ ആറുദിവസം നീണ്ടുനിന്ന യുദ്ധത്തിൽ ഗാസ മുനമ്പ് ഇസ്രായേൽ പിടിച്ചെടുത്തു.1994ൽ ഇസ്രായേൽ സർക്കാർ ഗാസയുടെ അധികാരം പാലസ്തീനികൾക്ക് നൽകി. ഓസ്ലോ ഉടമ്പടി പ്രകാരം യാസർ ആരാഫത്തിന്റെ നേതൃത്വത്തിൽ PLO രൂപീകരിച്ചു.

PLO യുടെ മുരടിച്ച സമ്പദ് വ്യവസ്ഥ തീവ്രവാദമുസ്ലിം ഗ്രൂപ്പുകളുടെ ആവിർഭാവത്തിന് കളമൊരുക്കി. രണ്ടായിരാമാണ്ടോടെ ഹമാസ് എന്ന തീവ്രവാദി പ്രസ്ഥാനം ഗാസയുടെ ഭരണം കയ്യേറി.2006ലെ പാലെസ്‌തീൻ അസംബ്ലി തെരെഞ്ഞെടുപ്പിൽ ഹമാസിനു ഭൂരിപക്ഷം ലഭിച്ചു. ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യ ഖത്തറിലിരുന്ന് ഹമാസിന്റ ഭരണം നിർവഹിച്ചു.2008,2012,2014 വർഷങ്ങളിൽ ഇസ്രായേലും ഹമാസും തമ്മിൽ നടന്ന യുദ്ധത്തിൽ അനേകം നിരപരാധികൾ കൊല്ലപ്പെട്ടു.

ഇസ്രായേൽ ആക്രമണത്തിൽ തകർന്ന ഗാസാ നഗരം


2023ലെ അപ്രതീക്ഷിതനീക്കത്തിൽ അതിർത്തി ഭേദിച്ചുകടന്ന ഹമാസ് സേന ഇസ്രായേൽ സൈന്യകകേന്ദ്രങ്ങൾ ആക്രമിക്കുകയും സൈന്യകരേയും സിവിലിയന്മാരേ യുമടക്കം നിരവധിപേരെ ബന്ദികളാക്കുകയും ചെയ്തു. അതോടെ ഹമാസ് -ഇസ്രായേൽ യുദ്ധം രൂക്ഷമായി. ഒക്ടോബർ 10ന് വടക്ക് റിമാലിലും തെക്ക് ഖാൻ യുനിസിലുമായി 200കേന്ദ്രങ്ങളിൽ ഇസ്രായേൽ സൈന്യം ആക്രമണം നടത്തി. യുദ്ധം തുടങ്ങിയശേഷം ഗാസയിൽ പ്രതിദിനം ശരാശരി 370 പേർ കൊല്ലപ്പെടുന്നതയാണ് വിവരം. ചോരയുടെ മണം ഗാസയുടെ മണ്ണിൽ നിന്ന് മാറില്ലേ.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News