രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിൽ അതൃപ്തി

ബി ജെ പി യ്ക്ക് സ്വാധീനമുള്ള മേഖലയിലാണ് രാഹുൽ ഗാന്ധി മത്സരിക്കേണ്ടതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ബി ജെ പി യും കോൺഗ്രസ്സും പരസ്പരം മത്സരിച്ചടത്തെല്ലാം കോൺഗ്രസ് തോൽക്കുകയാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ബാദ്രയിൽ ബി ജെ പി യ്ക്ക് വോട്ട് കൊടുത്ത് സി പി എം നെ തോൽപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ബിജെപി ശക്തികേന്ദ്രങ്ങളിൽ നിന്നും മാറി വയനാട്ടിൽ മത്സരിക്കുന്നതിനെ താൻ എതിർക്കുന്നുവെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയും പ്രസ്താവിച്ചു. ഇന്ത്യ മുന്നണിയിൽ പരസ്പരവിശ്വാസത്തോടെ പ്രവർത്തിക്കണമെന്നും നിയമസഭ ഫലത്തിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് നിലപാട് പുനഃ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
