‘മൈ ലോർഡ് ‘ സംബോധന നിർത്തണമെന്ന്സുപ്രീം കോടതി

 ‘മൈ ലോർഡ് ‘ സംബോധന നിർത്തണമെന്ന്സുപ്രീം കോടതി

‘മൈ ലോർഡ് ‘, ‘യുവർ ലോർഡ്ഷിപ്’ എന്നീ സംബോധനകൾ അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി ജസ്റ്റിസ്‌ പി. എസ്. നരസിംഹ. ഒരു കേസിന്റെ വാദം നടക്കുന്നതിനിടെ അഭിഭാഷകൻ നിരവധി തവണ ഈ പ്രയോഗം നടത്തിയതിനെതിരെയാണ് കോടതിയുടെ പരാമർശം. ഈ പ്രയോഗം നിർത്തിയാൽ പകുതി ശമ്പളം നൽകാമെന്നും ജഡ്ജി പറഞ്ഞു. കോളനി ഭരണകാലത്തെ രീതി മാറ്റണമെന്ന് കോടതി നിർദ്ദേശിച്ചു.2006 ൽ ഇതുപോലുള്ള അഭിസംബോധന അവസാനിപ്പിക്കണമെന്ന പ്രമേയം ബാർ കൗൺസിൽ ഓഫ് ഇന്ത്യ പാസ്സാക്കിയിരുന്നു. പല സംസ്ഥാനങ്ങളിലേയും ജഡ്ജിമാർ ഇത്തരം പ്രയോഗങ്ങൾക്കെതിരെ പ്രതികരിച്ചിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News