അമേരിക്കൻ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം
വാഷിങ്ടൺ:
അമേരിക്കൻ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ റിപ്പബ്ളിക്കൻ സ്ഥാനാർഥി ഡോണാൾഡ് ട്രംപിന്റെയും ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിന്റെയും നെഞ്ചിടിപ്പ് കൂട്ടി സർവേഫലങ്ങൾ. തെരഞ്ഞെടുപ്പ് അടുക്കുംതോറും കമലഹാരിസിനുള്ള പിന്തുണ കുറയുന്നതും ട്രംപ് മുന്നേറുന്നതും ഡെമോക്രാറ്റുകളെ ആശങ്കയിലാഴ്ത്തുന്നു. ഡെമോക്രാറ്റുകൾക്കും റിപ്പബ്ളിക്കൻക്കാർക്കും അനുകൂലമായി മാറിമാറി വിധിയെഴുതുന്ന ചാഞ്ചാട്ട സംസ്ഥാനങ്ങളിലാണ് സ്ഥാനാർഥികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവിലെ സ്ഥിതിയനുസരിച്ച് കമലയ്ക്ക് 226ഉം ട്രoപിന് 219ഉം ഇലക്ടറൽ വോട്ടുകൾ ഉറപ്പാണ്.