ഉടമസ്ഥതാ രേഖ: നിയമനിർമാണത്തിന് സർക്കാർ
തിരുവനന്തപുരം:
ഡിജിറ്റൽ സർവേയ്ക്കുശേഷം സ്വകാര്യവ്യക്തികളുടെ കൈവശം അവരവരുടെ അതിർത്തിക്കുള്ളിൽ അളവിൽ കൂടുതൽ ഭൂമിയുണ്ടെങ്കിൽ പ്രത്യേക ഉടമസ്ഥതാ രേഖ നൽകാൻ സർക്കാർ നടപടി. ഇതിനായി നിയമം തയ്യാറാക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. നിയമസഭാ സമ്മേളനത്തിൽ ഇതിനായി ബിൽ അവതരിപ്പിക്കും. റീസർ യും ഡിജിറ്റൽ സർവേയും പൂർത്തിയായിവരുന്നു . എന്നാൽ അധിക ഭൂമിക്ക് ഉടമസ്ഥാവകാശം നൽകിയിരുന്നില്ല. ഡിജിറ്റൽരേഖ പ്രകാരമുള്ള ഭൂമി ക്രമീകരിച്ച് നൽകുന്നതാകും പ്രത്യേക ഉടമസ്ഥതാ രേഖ. ഇതിനുള്ള ക്കമുള്ള കാര്യങ്ങൾ ഉന്നതതല സമിതി തീരുമാനിക്കും.