ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ തമ്മിൽ തല്ലിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും എന്നാൽ സമസ്ത അതിന് മുതിരില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ

ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ തമ്മിൽ തല്ലിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും എന്നാൽ സമസ്ത അതിന് മുതിരില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ഗ്യാൻവാപി മസ്ജിദിൽ പൂജയ്ക്ക് അനുമതി നൽകിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൂജയ്ക്ക് അനുമതി നൽകിയത് ഏറെ വേദനാജനകമാണെന്നും മതേതരത്വത്തിന് വിഘാതമുണ്ടാക്കുന്നതാണ് കോടതി വിധിയെന്നും തങ്ങൾ പറഞ്ഞു.
ഗ്യാൻവാപിയിൽ ആരാധന നടത്താനുള്ള വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിന് അടിയന്തര സ്റ്റേ ഇല്ലെന്ന് അലഹബാദ് ഹൈക്കോടതി പറഞ്ഞിരുന്നു. മസ്ജിദ് കമ്മിറ്റിയുടെ ഹർജിയിൽ ഇടപെടാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചു. വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മസ്ജിദ് കമ്മിറ്റിയും അറിയിച്ചിരുന്നു.

