ദക്ഷിണ കൊറിയയിൽ പട്ടാളനിയമം
സോൾ:
ദക്ഷിണ കൊറിയയിൽ പട്ടാള നിയമം പ്രഖ്യാപിച്ച് പ്രസിഡന്റ് യൂൺ സൂക് യോൾ. ചൊവ്വാഴ്ച രാത്രി വൈകി ദേശീയ ടെലിവിഷനിലൂടെയാണ് പ്രഖ്യാപനം. ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്ന പ്രതിപക്ഷം പാർലമെന്റ് നിന്ത്രിക്കുന്നുവെന്നും ദേശദ്രോഹ നടപടികളിലൂടെ സർക്കാരിനെ തളർത്തുന്നുവെന്നും ആരോപിച്ചാണ് നടപടി. രാജ്യത്ത് ഭരണവിരുദ്ധ വികാരം ശക്തമായ തോടെയാണ് പ്രസിഡന്റിന്റെ അറ്റകൈ നീക്കമെന്നും റിപ്പോർട്ടുണ്ട്.പ്രതിപക്ഷവും ഭരണപക്ഷവും പ്രസിഡന്റിനെതിരെ രംഗത്തു വന്നു. സ്പീക്കർ വൂ വോൻഷിക് നാഷണൽ അസംബ്ളിയിലെത്തി പട്ടാളനിയമം സംബന്ധിച്ച് സഭയിൽ വോട്ടെടുപ്പ് നടത്തി. സ്വന്തം പീപ്പിൽസ് പവർ പാർട്ടിയെപ്പോലും അറിയിക്കാതെയായിരുന്നു പ്രസിഡന്റിന്റെ പട്ടാളനിയമ പ്രഖ്യാപനം.