ബിഹാറിൽ ദമ്പതികൾ കുഞ്ഞിനെ 9000 രൂപയ്ക്ക് വിറ്റു
പട്ന:
വായ്പ തിരിച്ചടയ്ക്കാൻ ബീഹാറിൽ ദമ്പതികൾ ഒരു വയസുള്ള മകനെ 9000 രൂപയ്ക്ക് വിറ്റു.അരാരിയ ജില്ലയിലെ റാണിഗഞ്ച് പചിര നിവാസികളായ മൊഹമ്മദ് ഹാരൂണും ഭാര്യ രഹാനയുമാണ് എട്ടു മക്കളിൽ ഏറ്റവും ഇളയവനായ ഗുർഫാനെ കടം വീട്ടുന്നതിനു വേണ്ടി വിറ്റത്.രഹാനയുടെ സഹോദരൻ തൻവീറിന്റെ നിർദ്ദേശപ്രകാരം മൊഹമ്മദ് ആരിഫ് എന്നയാൾക്ക് കുട്ടിയെ വിൽക്കുകയായിരുന്നു. മാതാപിതാക്കളെ കസ്റ്റഡിയിലെടുത്ത പൊലീസ് ആരിഫിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറി.രണ്ടു ലക്ഷം രൂപയ്ക്കാണ് ആരിഫ് ഈ ഇടപാട് നടത്താനിരുന്നതു്.