യുകെയിൽ പഠിക്കാൻ പണം മാത്രം മതി
ലണ്ടൻ:
ബ്രിട്ടീഷ് സർവകലാശാലകളിൽ പഠിക്കാനെത്തുന്ന വിദേശ വിദ്യാർഥികളിൽ ഭൂരിപക്ഷത്തിനും ഇംഗ്ലീഷ് പരിജ്ഞാനം പരിമിതമെന്ന് ബിബിസി.അസൈൻമെന്റ് തയ്യാറാക്കാൻ പോലും പണം നൽകി ബാഹ്യസഹായം തേടുന്നു. ചിലർ ഹാജർ രേഖപ്പെടുത്താൻപോലും പണം കൊടുത്ത് ആളെ നിയോഗിക്കുന്നു – ബിബിസിയുടെ അന്വേഷണ പരമ്പര ‘ ഫയൽ നമ്പർ ഫോർ ‘വെളിപ്പെടുത്തി. അധ്യാപകർ പറയുന്നത് മനസിലാക്കാൻ ക്ലാസിൽ ഗൂഗിൾ ട്രാൻസ്‌ലേറ്റർ ഉപയോഗിക്കുന്ന വിദ്യാർഥികൾ ഉണ്ടെന്ന് ഒരു പ്രൊഫസർ പറയുഞ്ഞു. വിദേശ വിദ്യാർഥികളിൽ നിന്ന് അമിത ഫീസ് വാങ്ങി ഇംഗ്ലീഷ് പരിജ്ഞാനം പോലും പരിഗണിക്കാതെ പ്രവേശനം നൽകുകയാണെന്ന് സർവകലാശാല അധ്യാപകരുടെയും ജീവനക്കാരുടെയും സംഘടനയായ യൂണിവേഴ്സിറ്റി ആൻഡ് കോളേജ് യൂണിയനും, വിദ്യാർഥികളും പ്രതികരിച്ചു.