വനിതകൾ സെമിയിൽ
കൊൽക്കത്ത:
ദേശീയ യൂത്ത് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതകൾ സെമിയിൽ കടന്നു. ക്വാർട്ടറിൽ രാജസ്ഥാനെ 76-36 ന് പരാജയപ്പെടുത്തി.ഫൈനൽ ലക്ഷ്യമിട്ട് ഇന്ന് തമിഴ്നാടിനെ നേരിട്ടും. ക്വാർട്ടറിൽ തമിഴ്നാട് ഗുജറാത്തിനെ കീഴടക്കി. കളിയിൽ കേരളത്തിനായിരുന്നു ആധിപത്യം. അർതിക 21 പോയിന്റിൽ തിളക്ങ്ങി.വൈഗയും (19), ദിയ ബിജുവും(14) പിന്തുണച്ചു. കർണാടകയോട് തോറ്റ ടീം പഞ്ചാബിനെയും കീഴടക്കിയാണ് മുന്നേറിയത്. പുരുഷ ടീം പ്രീക്വാർട്ടറിലെത്താതെ പുറത്തായി